ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത



സംസ്ഥാനത്ത് ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണി്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അ‍ഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. 



ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന  നിലക്കുള്ള നിര്‍ദ്ദേശങ്ങൾ റെഗുലേറ്ററി കമ്മീഷന്‍ പരിഗണിച്ചു.  നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്‍റെ  ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്.



 നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍