ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒൻപതാമത് സഖാവ് സി ടി ബിജു മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രശാന്ത് അധ്യക്ഷനായി. സി പി ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ കെ പ്രമോദ് കുമാർ, എം ജെ ബിനോയ്, ടി ആർ രജിത്ത്, മിനി അരവിന്ദൻ, സി പി ഐ എം വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി ജിതിൻ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ സ്വാഗതവും ട്രഷറർ എ ഡി അജി നന്ദിയും പറഞ്ഞു.
ജില്ലയിലെ മികച്ച എട്ട് ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ റെഡ് സ്റ്റാർ നാഡിപ്പാറ ജേതാക്കളായി. ഫോർ സ്റ്റാർ മംഗലം റണ്ണറപ്പായി. വിജയികൾക്കുള്ള ട്രോഫി ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ നൽകി. റണ്ണറപ്പ് ട്രോഫി ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രശാന്ത് കൈമാറി.
കായിക സബ് കമ്മിറ്റി കൺവീനർ എം ആർ അനന്തു അധ്യക്ഷനായി. ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ എ ഡി അജി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ സജീവ്, വൈസ് പ്രസിഡന്റ് എ എസ് സുബിൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സി ശരത്ത്, പി സി അജയ് മോഹൻ, കെ പി ബിബിൻ, ജിജേഷ് എം പി, പി എസ് നിശാന്ത്, വിനിൽ ടി എസ് എന്നിവർ നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍