വടക്കാഞ്ചേരി :- എം.എൻ.സ്മാരക നവീകരണ ഫണ്ട് പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള സി.പി.ഐ. വടക്കാഞ്ചേരി മണ്ഡലം തല ജനറൽ ബോഡി യോഗം പാർട്ടി ജില്ലാ സെക്രട്ടറി സ.കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന യോഗത്തിൽ പാർട്ടി ജില്ലാ കൗൺസിൽ അംഗം പി.കെ.പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ എക്ലി.അംഗം എം.ആർ.സോമനാരായണൻ, ലിനി ഷാജി, കെ.കെ.ചന്ദ്രൻ, എം.എ.വേലായുധൻ, ഷീല മോഹൻ എന്നിവർ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി എ.ആർ.ചന്ദ്രൻ സ്വാഗതവും കെ.എ.മഹേഷ് നന്ദിയും രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍