വടക്കാഞ്ചേരി കുമരനെല്ലൂർ തെലുങ്കർ കോളനി സ്വദേശിനിയുടെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കാസർഗോഡ് സ്വദേശിയായ കുമാർ 31 വയസ് എന്നയാളെ അറസ്റ്റ് ചെയ്തത്. കുമരനെല്ലൂർ തെലുങ്കർ കോളനി സ്വദേശിനിയെയും മക്കളെയും ഭർത്താവായ പ്രതി മദ്യപിച്ച് വന്ന് നിരന്തരം ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ 11-ാം തിയ്യതി രാത്രി മക്കളെ ഉപദ്രവിക്കുന്നത് തടയാൻ ചെന്ന ടിയാരിയെ പ്രതി കരിങ്കല് വച്ച് തലയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഗുരുതരമായി പരിക്ക് പറ്റിയ പരാതിക്കാരി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പിടികൂടിയ പ്രതിയെ നടപടികൾ പൂർത്തിയാക്കി വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതിയെ റിമാന്റ് ചെയ്തു.
ISHO മാധവൻകുട്ടി.കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ SI ജീജോ. കെ.ജെ. ASI ഭുവനേശൻ എന്നിവരും ഉണ്ടായിരുന്നു.
0 അഭിപ്രായങ്ങള്‍