'ലഹരിയാവാം കളിയിടങ്ങളോട് ' എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കായികമേളയുടെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റ് എരുമപ്പെട്ടി യുണൈറ്റഡ് സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിച്ചു. മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക, സിപിഐ എം എരുമപ്പെട്ടി ലോക്കൽ സെക്രട്ടറി പി ടി ദേവസ്സി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രശാന്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ സ്വാഗതവും ബ്ലോക്ക് കമ്മിറ്റിയംഗം എം ആർ അനന്തു നന്ദിയും പറഞ്ഞു.
ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മേഖലാതല ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്നും വിജയിച്ചു വന്ന 11 ടീമുകളാണ് ബ്ലോക്ക് തലത്തിൽ മത്സരിച്ചത്. ടൂർണമെന്റിൽ എസ് ബി സി എങ്കക്കാട് (ഓട്ടുപാറ മേഖല) വിജയികളായി. വല്യേട്ടൻ മംഗലം (വടക്കാഞ്ചേരി മേഖല) റണ്ണറപ്പായി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ സമ്മാനദാനം നിർവഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രശാന്ത് അധ്യക്ഷനായ സമ്മാനദാന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ സ്വാഗതവും, ബ്ലോക്ക് ട്രഷറർ എ ഡി അജി നന്ദിയും പറഞ്ഞു.

.jpeg)
.jpeg)


0 അഭിപ്രായങ്ങള്‍