തൃശൂർ: കേരളത്തിലെ എല്ലാ വാദ്യ,മേള കലാകാരന്മാരുടെയും ക്ഷേമത്തിനായി ഒരുകോടി രൂപ സംഭാവനചെയ്യാമെന്ന് സുരേഷ് ഗോപി.

തൃശൂരിൽ വാദ്യകലാകാരന്മാർക്കുള്ള വിഷുകൈനീട്ടസമർപ്പണ വേദിയിലായിരുന്നു  സുരേഷ് ഗോപിയുടെ വാഗ്ദാനം.  ഇതുസംബന്ധിച്ച് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുമായി സംസാരിച്ചിട്ടുണ്ട്. വാദ്യ കലാകാരന്മാരുടെ കൺസോർഷ്യം രൂപീകരിക്കുകയാണ്മി ലക്ഷ്യം. മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ' യ്ക്ക് വിദേശ പരിപാടികളിൽ  നിന്നും കിട്ടുന്ന ലാഭത്തിന്റെ പകുതിയും ഇതിലേക്ക് തരാം എന്ന വാഗ്ദാനമുണ്ട്.    നിലവിൽ നടക്കുന്ന സിനിമയിൽനിന്നുള്ള വരുമാനത്തിൽനിന്ന് 10 ലക്ഷം കൺസോർഷ്യത്തിന് നൽകും. ഇങ്ങനെ 10 സിനിമകളിൽനിന്നുള്ള തുകയായാണ് ഒരുകോടി നല്കുക. മറ്റുള്ളവരുടെ ആസ്വാദനത്തിന് വേണ്ടി സ്വന്തം കേൾവിശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണ് വാദ്യമേള കലാകാരന്മാർ എന്നും സുരേഷ്‌ഗോപി പറഞ്ഞു.



 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കൈനീട്ടം നൽകിയതിൻ്റെ  പേരിൽ  ആരും വോട്ടുതരേണ്ട എന്നും  സുരേഷ്‌ഗോപി. പറഞ്ഞു

സുരേഷ്‌ഗോപിയുടെ, അന്തരിച്ച മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ്‌ഗോപി എം.പീസ് ഇനീഷ്യയേറ്റീവിൻ്റെ ആഭിമുഖ്യത്തിലാണ് മേളകലാകാരന്മാർക്ക് വിഷുക്കെെനീട്ടം നൽകുന്ന പരിപാടി സംഘടിപ്പിച്ചത്..  



ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നതിന് മുൻപേ പലരും  കാഹളം മുഴക്കുകയാണ്. ഇത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.    മുതിർന്ന കലാകാരന്മാരുടെ  കാൽതൊട്ട് വന്ദിച്ചാണ് സുരേഷ്‌ഗോപി കൈനീട്ടം കൈമാറിയത്. ചില കലാകാരന്മാർ അദ്ദേഹത്തിന്റെയും കാൽതൊട്ടു വന്ദിച്ചു. പ്രശസ്ത മേളവാദ്യ കലാകാരന്മാർ  എല്ലാവരും പരിപാടിക്കെത്തി. പെരുവനം കുട്ടന്മാരാർ , കിഴക്കൂട്ട് അനിയന്മാരാർ, കേളത്ത് അരവിന്ദാക്ഷമാരാർ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു. 



   പരയ്കാട് തങ്കപ്പന്മാരാർ, പെരുവനം സതീശൻ, ചെറുശേരി കുട്ടൻ മാരാർ, കക്കാട് രാജപ്പൻ മാരാർ, തിച്ചൂർ മോഹനൻ, വെളിത്തിരുത്തി ഉണ്ണി, പെരുവനം ഹരിദാസ്, വെളപ്പായ നന്ദൻ, ഏഷ്യാഡ് ശശി, കൊമ്പത്ത് അനിൽ, കെ.കെ.അനീഷ്‌കുമാർ, രവികുമാർ ഉപ്പത്ത്, രഘുനാഥ് സി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍