🟣 SSLC പരീക്ഷാഫലം; മിന്നുന്ന വിജയവുമായി വടക്കാഞ്ചേരി മണ്ഡലത്തിലെ സ്കൂളുകൾ.🟣

SSLC പരീക്ഷാഫലം; മിന്നുന്ന വിജയവുമായി വടക്കാഞ്ചേരി മണ്ഡലത്തിലെ സ്കൂളുകൾ.

സംസ്ഥാനത്ത് SSLC പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മികച്ച വിജയവുമായി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സ്കൂളുകൾ. ആകെ 18 സ്കൂളുകളിലായി 2546 വിദ്യാർത്ഥികളാണ് ഇത്തവണ SSLC പരീക്ഷ എഴുതിയത്.  
99.05% വിദ്യാർത്ഥികളും വിജയിച്ചു. 8 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 131 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് ലഭിച്ചു.
ഗവ. ബോയ്സ് ഹൈസ്കൂൾ വടക്കാഞ്ചേരി, ഗവ. എച്ച് എസ് എസ് മച്ചാട്, ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി, എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ മുണ്ടത്തിക്കോട്, ജെ എം ജെ അത്താണി, ക്ലേലിയ ബാർബേരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, വടക്കാഞ്ചേരി, പുറ്റേക്കര സെന്റ് ജോർജ്ജസ് സ്കൂൾ, പറപ്പൂർ സെന്റ് ജോൺസ് സ്കൂൾ എന്നീ സ്കൂളുകളാണ് 100% വിജയം കരസ്ഥമാക്കിയത്. 
എല്ലാ വിദ്യാർത്ഥികൾക്കും, ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അധ്യാപക- രക്ഷാകർത്താക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍