മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
നെല്ലിക്കുന്ന് സാംസ്കാരിക നിലയത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയത് നഗരസഭ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതും നഗരസഭ ഉടമസ്ഥതയിൽ കുറാഞ്ചേരിക്ക് സമീപം പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് ലൈസൻസ് വ്യവസ്ഥയിൽ അനുവദിക്കുന്നതിനും കരട് ബൈലോ അംഗീകരിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനും, ഓട്ടുപാറ കംഫർട്ട് സ്റ്റേഷൻ 2026-27 വർഷത്തെ നടത്തിപ്പ് സംബന്ധിച്ച് ലഭ്യമായ ഓഫറും,
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വിവിധ വാർഡുകളിൽ 11 കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
0 അഭിപ്രായങ്ങള്‍