ആരോഗ്യ സർവകലാശാലാ ആയുർവേദ ബിരുദാനന്തര ബിരുദപരീക്ഷയിൽ പ്രസൂതി തന്ത്ര സ്ത്രീരോഗ വിഭാഗത്തിൽ ഡോ. അപർണ്ണ എ. എസ് ഫസ്റ്റ് റാങ്ക്, ശല്യതന്ത്ര വിഭാഗത്തിൽ ഡോ. ലക്ഷ്മിപ്രിയ എം. ഫസ്റ്റ് റാങ്ക്, ഡോ. ശ്രീലക്ഷ്മി പി.ടി. സെക്കന്റ് റാങ്ക്, ഡോ. ജിനി വർഗ്ഗീസ് പി. തേർഡ് റാങ്കുമാണ് പി.എൻ.എൻ.എം. ആയുർവേദ കോളേജിന് ലഭിച്ചത്.
ശല്യതന്ത്ര പി.ജി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഡോ. ലക്ഷ്മിപ്രിയ എം. ന് മികവിന്റെ അടിസ്ഥാനത്തിൽ പി.എൻ.എൻ.എം. സ്ഥാപക സെക്രട്ടറി എം. മുരളീധരൻ സ്മാരക മുരളീരവം പുരസ്കാരവും ഡോ. എം.പി. ഈശ്വരശർമ്മ ഏർപ്പെടുത്തിയ പുരസ്കാരവും ലഭിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ പി.എൻ.എൻ.എം. ആയുർവേദ കോളേജ് വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഡയറക്ടർ സന്ധ്യ മണ്ണത്ത്, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജിജി മാത്യൂ, പി.ജി. ഡീൻ പ്രൊഫ. ഡോ. രതീഷ് പി., പ്രൊഫ. ഡോ. ടി. ശ്രീകുമാർ, പ്രൊഫ. ഡോ. ഈശ്വരശർമ്മ, പ്രൊഫ. ഡോ. വിനീഷ് വി., പ്രൊഫ. ഡോ. സ്മിത മോഹൻ പി.വി., ഡോ. സിതാര സതീശൻ, ഡോ. അനന്തലക്ഷ്മി എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍