അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ 2026 ലെ അഞ്ചാമത് തൂലികാശ്രീ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു. 55 വയസിന് മേൽ പ്രായമായവർക്കുള്ള ( 2026 ജനുവരി 31 നുള്ളിൽ 55 വയസ് പൂർത്തിയാക്കണം ) അവാർഡാണിത്.
കഥകവിതാ മേഖലയിലെ മികച്ച രചനകൾക്കാണ് പുരസ്‌കാരം നൽകുക. 5000 രൂപയും ശില്പവുമാണ് അവാർഡ്. ( ഒന്നിലധികം ജേതാക്കളുണ്ടെങ്കിൽ അവാർഡ് തുക വീതിച്ചു നൽകും ) കടലാസിൻ്റെ ഒരു വശത്ത് മാത്രമെ എഴുതുകയോ , ടി ഡി പി എടുക്കുകയോ ചെയ്യാവൂ. കവിതകൾ 40 വരിയിൽ കവിയരുത്. കഥകൾ 5 പേജിൽ കവിയരുത്. താൽപ്പര്യമുള്ളവർ ജൂൺ 15നുള്ളിൽ സ്വന്തം രചനകൾ ഡോ. പി സരസ്വതി , ഡി 5, ഭവാനി രസിഡൻസി, അടിയാട്ട് ലെയിൻ , പൂത്തോൾ , തൃശൂർ 680004 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വ്യക്തമായ മേൽവിലാസവും , ജനന തിയ്യതിയും , ഫോൺ നമ്പറും രചനകളോടൊപ്പം അയക്കേണ്ടതാണ്. 2026 ജൂലൈ 19 ന് ഷംസുദ്ദീൻ അനുസ്‌മരണ ദിനത്തിൽ പുരസ്‌കാരം സമർപ്പണം നടത്തും. ചടങ്ങിൽ മത്സരത്തിലെ മികച്ച എട്ട് എഴുത്തുകാരെ ആദരിക്കും . അങ്കണം ഷംസുദീൻ സ്മൃതി കമ്മിറ്റിയുടെ തീരുമാനം അന്തിമമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍