🟣 ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച വധശ്രമ കേസിലെ പ്രതികൾ പിടിയിൽ. 🟣

ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച വധശ്രമ കേസിലെ പ്രതികൾ പിടിയിൽ.
പാവറട്ടി സ്വദേശിയേയും, പെൺസുഹൃത്തിനേയും ദേഹോപദ്രവം ചെയ്ത് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ പേരാമംഗലം സ്വദേശികളായ കിഴക്കൂട്ട് വീട്ടിൽ അഖിൽ (26), കിഴക്കൂട്ട് വീട്ടിൽ ആദർശ് (28) എന്നിവരെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്. മെയ് 16 നാണ് തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവസം പാവറട്ടി സ്വദേശിയേയും, പെൺസുഹൃത്തിനേയും പ്രതികൾ ശോഭസിറ്റി പരിസരത്ത് വെച്ച് പാവറട്ടി സ്വദേശിയെ കത്തികൊണ്ട് കുത്തി വധിക്കാൻ ശ്രമിക്കുകയും പെൺസുഹൃത്തിനെ ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. പ്രതിയുടെ പെൺസുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിനെ ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു. പ്രതികൾ പാവറട്ടി സ്വദേശിയേയും പെൺസുഹൃത്തിനേയയും ദേഹോപദ്രവം ചെയ്ത് വധശ്രമം നടത്തിയത്. വിയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത‌്‌ അന്വേഷണം ആരംഭിക്കുകയും, സൈബർ സെല്ലിന്റേയും, മെഡിക്കൽ കോളേജ് പോലീസിന്റേയും സഹായത്തോടു കൂടി പ്രതികളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് പരിസരത്തു നിന്നും പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു‌. വിയ്യൂർ എസ് എച്ച് ഒ നിമിഷി ത്രിപാഠി IPS ന്റെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണ സംഘത്തിൽ  ഇൻസ്പെക്ടർ  മഹേഷ് കുമാർ കെ. എം,  സബ് ഇൻസ്പെക്ടർ ശ്രിജിൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ  സുനിൽകുമാർ,  സജീവ് എ. വി. സിവിൽ പോലീസ് ഓഫീസർമാരായ
ടോമി .വൈ,  കൃഷ്ണപ്രസാദ് എന്നിവരാണ്  ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍