🟣 കരുമത്രയിൽ ടീം UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആഹ്ലാദ പ്രകടനം നടന്നു. 🟣

കരുമത്രയിൽ ടീം UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആഹ്ലാദ പ്രകടനം നടന്നു.
കേരളത്തിൽ അധികാരമേറ്റ ടീം UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാസിക് ഡോളിന്റെ അകമ്പടിയോടെ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് 500 പേർക്ക് പായസ വിതരണവും  നടന്നു. വിജയാഘോഷം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. സന്തോഷ് എറക്കാട്ട് അദ്ധ്യക്ഷനായി ഭാരവാഹികളായ എൻ. എം. വിനീഷ്, ജെയിംസ് കുണ്ടുകുളം, എ. എ. ബഷീർ, ജെസ്റ്റിൻ പാണെങ്ങാടൻ, സി. ഒ. അലോഷ്യസ്, സി. പി. ഔസേഫ്, കെ. ബി. പ്രസാദ്, കെ. സി. സെബാസ്റ്റിൻ, ഏ. ബി. ആഷിഖ്, കെ. ജെ. അജോൺ, കെ. വി. ആൽവിൻസ്, പി. ജെ. ഷാരോൺ, അഭിജിത്ത് സൈമൺ തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിനും, ആഘോഷങ്ങൾക്കും നേതൃത്വം കൊടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍