പാഞ്ഞാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ വടക്കാഞ്ചേരി എങ്കക്കാട് മാരത്ത്കുന്നിൽ നിന്നും കാണാതായതായി പരാതി.
പാഞ്ഞാൾ ദേശം കുറുപ്പംതൊടി വീട്ടിൽ വേലായുധന്റെ മകൾ ശ്രീഷ്ണയെയാണ് കാണാതായത്. എങ്കക്കാട് വില്ലേജിൽ മാരത്ത്കുന്നിലുള്ള ചെറിയച്ഛൻ കുമാരന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു കുട്ടി.
ബുധനാഴ്ച രാവിലെ പത്തരയോടെ തൊട്ടടുത്തുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ശ്രീഷ്ണ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് കുട്ടിയുടെ അമ്മ കുമാരി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയായിരുന്നു. അമ്മയുടെ മൊഴി രേഖപ്പെടുത്തി വടക്കാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ കെ.ആർ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസിനെ വിവരമറിയിക്കേണ്ടതാണ്.
0 അഭിപ്രായങ്ങള്‍