🟣 വടക്കാഞ്ചേരിയിൽ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 🟣

വടക്കാഞ്ചേരിയിൽ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 

കോഴിക്കോട് രാമനാട്ടുകര സ്വദേശി  കൊടക്കാട്ട് വീട്ടിൽ 57 വയസ്സുള്ള കെ. മോഹനകുമാറിനെ യാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.  വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തുള്ള സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ എട്ടു മാസമായി താമസിച്ചു വരികയായിരുന്നു. ലോഡ്ജിലെ ജീവനക്കാർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍