പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ മഴക്കാലപൂർവ്വ പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മെയ് 20-ന് പഴയന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ചടങ്ങിൽ അറിയിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില സി. യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജി ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത ഉണ്ണികൃഷ്ണൻ, പ്രിയ പ്രമോദ്, ടി. ലേഖമണി, അനു രാമദാസ്, സുബൈദ യു, എൻ. ബാബു, കൃഷ്ണകുമാർ പി., പ്രമീള ബി., ശ്രീമതി കെ എം, ശിവദാസൻ പി. സി., സഞ്ജിത്ത് തങ്കപ്പൻ, മുഹമ്മദ് മുസ്തഫ, ഹരിദാസൻ പി. സി. എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് സെക്രട്ടറി എൻ. എം. ഷെറീഫ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കെ., കുടുംബശ്രീ ചെയർപേഴ്സൺ ഷീജ കൃഷ്ണകുമാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ വാർഡുതലത്തിൽ ജനപങ്കാളിത്തത്തോടെ കൂടുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
0 അഭിപ്രായങ്ങള്‍