🟣 രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. 🟣

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ 
35-ാ മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്  കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ സംഘം ഓഫീസിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.  ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. എ. എ. ബഷീർ അധ്യക്ഷനായി. ഭാരവാഹികളായ  എൻ. എം. വിനീഷ്, ജെയിംസ് കുണ്ടുകുളം, എം. ടി. വറീത്, കെ. സി. സെബാസ്റ്റിൻ, ദീപ സന്തോഷ് എന്നിവർ സംസാരിച്ചു. പി. ജെ. ഷാരോൺ, പി. എ. തോമസ്, കെ. കെ. ലക്ഷ്മണൻ, എൻ. പി. ചാക്കുണ്ണി, കെ. എ. സാബു, സുകന്യ വിനീഷ്, ബെറ്റി ജെയിംസ്, ഉഷ റപ്പായി, പി. ജെ. നിമിഷ, പി. വി. അൽഫോൺസ്സ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍