മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലിയുമായി ഉത്രാളിക്കാവ് പൂരം ഉപാസന അന്നദാന സമിതി.
ഉപാസന സമിതിയുടെ നേതൃത്വത്തിൽ സർവ്വമത പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിച്ചു. വടക്കാഞ്ചേരി പള്ളി വികാരി ഫാദർ വർഗീസ് തരകൻ, സഹ വികാരി ഫാദർ ആൽവിൻ അക്കര പട്ടിയേൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വ്യാസഗിരി വ്യാസ തപോവനം മഠാധിപതി പ്രൊഫസർ സാധു പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. വെടിക്കെട്ട് നിരോധിക്കുകയല്ല വേണ്ടത് മറിച്ച് കൂടുതൽ ശ്രദ്ധ ഭരണാധികാരികൾ പുലർത്തുകയാണ് ചെയ്യേണ്ടതെന്ന് പ്രൊഫസർ സാധു പത്മനാഭൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഉപാസന അന്നദാനസമിതി പ്രസിഡണ്ട് മനോജ് കടമ്പാട്ട് അധ്യക്ഷനായി. ഉസ്താദ് ഹംസ അൻവരി, മത സൗഹാർദ സന്ദേശ പ്രസംഗം നടത്തി
മാനവസംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ ടി. എസ്. മായാദാസ്, നഗരസഭ കൗൺസിലർ കെ. കൃഷ്ണനുണ്ണി ,വടക്കാഞ്ചേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത്, , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ എൻ. ടി. ബേബി, ജോയി ചിറ്റിലപ്പിള്ളി, ജോയ് തൈക്കാടൻ, രാധാകൃഷ്ണൻ കൊരവൻകുഴി,, വറീത് ചിറ്റിലപ്പിള്ളി, കെ. കെ. പ്രകാശൻ വൈദ്യർ, ജോബി കാട്ടിലങ്ങാടി, ബിജു ചിറ്റിലപ്പിള്ളി, സന്തോഷ്, സുമിത്ര ചൂൽപുറത്ത്, സി. കെ. സുശ്രീബ് കുമാർ എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍