പുലാക്കോട് പുളിക്കൽ വീട്ടിൽ അലിയുടെ മകൻ അൻസാർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അൻസാറിനെ വീടിന്റെ ഡൈനിംഗ് ഹാളിലെ സ്റ്റെയറിനോട് ചേർന്ന ഭാഗത്ത് അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ചേലക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7.40-ഓടെ മരണം സ്ഥിരീകരിച്ചു. അൻസാറിന്റെ ബന്ധുവായ മുഹമ്മദ് ഷെഫീഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേലക്കര പോലീസ് കേസെടുത്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോളി സെബാസ്റ്റ്യനാണ് കേസിന്റെ അന്വേഷണ ചുമതല.
0 അഭിപ്രായങ്ങള്‍