തോട്ടക്കോട് സ്വദേശി പ്രദീപിന്റെ ഇളയ മകൻ ശബരീഷിനാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി. വേനൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ കുട്ടികളും പ്രായമായവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു.
0 അഭിപ്രായങ്ങള്‍