മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന പെസഹാ തിരുനാൾ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോജോ എടതിരുത്തി മുഖ്യകാർമ്മികനായി.
തിരുകർമ്മങ്ങൾക്കിടയിൽ ഫാ. ജോജോ എടതിരുത്തി 12 ശിഷ്യൻമാരുടെ കാലുകൾ കഴുകി.
തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ദേവാലയത്തിൽ നടന്നു. പള്ളിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആരാധനയും വൈകീട്ട് 7 ന് പൊതുആരാധനയും നടന്നു. ഉച്ചക്ക് 12.30 ന് നടന്ന പെസഹാ ഊട്ടിന് വർഗ്ഗീസ് ചാലക്കൽ നേതൃത്വം നൽകി. ചടങ്ങുകൾക്ക് മദർ സിസ്റ്റർ സെലസ്റ്റി(CSS), ബ്രദർ ജീസൻ പുത്തൂർ, ട്രസ്റ്റിമാരായ ചാൾസ് ആലപ്പാട്ട്, രാജൻ കാട്ടുകുടിയിൽ, ജോൺ കല്ലിയേൽ, നിക്സൺ ആലപ്പാട്ട്, കേന്ദ്ര സമിതി കൺവീനർ ഇ. ജി. ജോജു, സെക്രട്ടറി ജോണി ചിറ്റിലപ്പിള്ളി, ഏകോപന സമിതി പ്രസിഡന്റ് പി. പി. ഡേവീസ്, പ്രതിനിധിയോഗം സെക്രട്ടറി തോമസ് പുത്തൂർ, ദേവാലയ ശുശ്രൂഷികളായ സിബി സജി, ഗേളി പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 100 കണക്കിനു വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍