മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാരായ വ്യക്തികൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഹോം വോട്ടിങ്.
ഏപ്രിൽ 4 വരെയാണ് ഹോം വോട്ടിങ് നടക്കുന്നത്. നേരത്തെ അപേക്ഷിച്ചവർക്കാണ് സൗകര്യം ലഭിക്കുക. 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാരായ വ്യക്തികൾക്കുമാണ് ഹോം വോട്ടിങ് സൗകര്യം ലഭ്യമാക്കുന്നത്.
വ്യാഴാഴ്ച്ച ടീം സിക്സിന്റെ നേതൃത്വത്തിൽ ചേലക്കരയിലെ മേപ്പാടം, വടക്കുംകോണം, കൽത്തൊട്ടി എന്നീ പ്രദേശങ്ങളിലാണ് ഹോം വോട്ടിങ് നടന്നത്. ഏപ്രിൽ 4 വരെയാണ് മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെ ഹോം വോട്ടിങ് നടക്കുക. മൈക്രോ ഒബ്സർവർ അരുൺ തമ്പി , പോളിംഗ് ഓഫീസർമാരായ വിപിൻ സൂര്യൻ, ഇ. കെ. നിവാസ് , SCPO പി. ആർ. രഘു എന്നിവരാണ് ഹോം വോട്ടിങ്ങിനായി എത്തിയത്.
0 അഭിപ്രായങ്ങള്‍