വാഴക്കോട് മഹല്ല് സ്വലാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നു വരുന്ന സ്വലാത്ത് മജ്ലിസിന്റെ ഇരുപത്തിമൂന്നാമത് വാർഷിക ദുആ സമ്മേളനത്തിന് സ്വലാത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. കെ. അബ്ബാസ് പതാക ഉയർത്തി തുടക്കം കുറിച്ചു.
തുടർന്ന് നടന്ന മഹല്ല് ഖബർസ്ഥാൻ സിയാറത്തിന് നുസ്റത്തുൽ ഇസ്‌ലാം മദ്റസ പ്രധാന അധ്യാപകൻ അബ്ദുൽറഷീദ് സഖാഫി നേതൃത്വം നൽകി.
വൈകീട്ട് 7 മണിക്ക് നടന്ന സ്വലാത്ത് മജ്ലിസ് ദുആ സമ്മേളനത്തിന് ഡോ. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ അൽ ഹാഷിമി (മുത്തന്നൂർ തങ്ങൾ) നേതൃത്വം നൽകി. മഹല്ല് ഖത്വീബ് ഹംസ ബാഖവി വല്ലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് പി വി അബ്ദുൽ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. മൂസ ഫൈസി കാളികാവ് ആമുഖ പ്രാർത്ഥന
അശറഫ് ദാരിമി മുള്ളൂക്കര, ഇസ്മാഈൽ അൽ ഹസനി കാഞ്ഞിരശേരി, മഹല്ല് സെക്രട്ടറി വി എസ് അബ്ദുൽ ജലീൽ, ട്രഷറർ
വി പി അബ്ദുൽ ജലീൽ, സ്വലാത്ത് കമ്മിറ്റി സെക്രട്ടറി പി കെ അഷറഫ്, ട്രഷറർ കെ എഫ് അർഷാദ് തുടങ്ങിയവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍