🟣 കിണറ്റിൽ അകപ്പെട്ട വയോധികയെ വടക്കാഞ്ചേരി ഫയർഫോഴ്സെത്തി രക്ഷിച്ചു.🟣

കിണറ്റിൽ അകപ്പെട്ട വയോധികയെ വടക്കാഞ്ചേരി ഫയർഫോഴ്സെത്തി രക്ഷിച്ചു. 
തെക്കുംകര പഞ്ചായത്ത്‌ വാർഡ് 12, പുന്നംപറമ്പ് കോളനിയിലെ 70 വയസ്സുള്ള പത്മാവതി സമീപത്തെ കിണറ്റിൽ വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് സംഘം റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് ആളെ സുരക്ഷിതമായി പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജോസ് ആൻഡ്രൂസ്, ഫയർ ഓഫീസർമാരായ ഫൈസൽ, മുകേഷ്, ഷിബു, വിജു, അജിത്, അഭിജിത്, നാരായണൻകുട്ടി, അക്ഷയ്, അഖിൽ അജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍