🟣 വടക്കാഞ്ചേരി ഫൊറോന സമൂഹം പീഡാനുഭവ വിശ്വാസ പദയാത്ര നടത്തുന്നു. 🟣

ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്ന നാല്പതാം വെള്ളിയാഴ്‌യിൽ ഫാ. വർഗ്ഗീസ് തരകൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഫൊറോന സമൂഹം പീഡാനുഭവ വിശ്വാസ പദയാത്ര നടത്തുന്നു.
വെള്ളിയാഴ്‌ച വൈകീട്ട് ആറിന് വിശുദ്ധ കുർബാനക്കു ശേഷം ഇടവക തൃശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജെയ്‌സൺ കൂനംപ്ലാക്കൽ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കൈകളിൽ കുരിശുവഹിച്ച് ജപമന്ത്രങ്ങളുമായി വിശ്വാസിസമൂഹം കുരിശിന്റെ വഴിയിലെ പദയാത്രയിൽ അണിചേരുന്നു. 
ഫൊറോന പള്ളിയിൽ നിന്നും ആരംഭിക്കുന്ന യാത്ര അഞ്ച് കിലോമീറ്റർ ദൂരം പിന്നിട്ട് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ എത്തിച്ചേരുന്നു. മച്ചാട് പള്ളി ഇടവക വികാരി റവ. ഫാ. ജോജോ ഇടത്തുരുത്തി കുരിശിൻ്റെ ആശിർവാദവും സമാപന സന്ദേശവും നൽകും. പീഡാനുഭവ വിശ്വാസ പദയാത്രയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് പ്രസാദകഞ്ഞി വി വിതരണം ചെയ്യുന്നതായിരിക്കുമെന്ന് ഫാദർ വർഗ്ഗീസ് തരകൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍