🟣 പാലാരിവട്ടം തോബിയാസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു.🟣

പാലാരിവട്ടം തോബിയാസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു.

കൊച്ചി: പാലാരിവട്ടം പള്ളിശ്ശേരി റോഡിൽ  തോബിയാസിനെ (34) കുത്തി കൊലപ്പെടുത്തിയ കേസിലെ
പ്രതി തൃശ്ശൂർ എളനാട് കുറ്റിപ്പുറത്ത്  വീട്ടിൽ അരുളപ്പൻ മകൻ  ലോറൻസിനെ (60) എറണാകുളം  അഡീഷണൽ സെഷൻസ് VIII കോടതി വെറുതെ വിട്ടു.  ചെല്ലിയാമ്പുറം വീട്ടിൽ ജോസഫ്  മകൻ തോബിയാസ് മരണപ്പെട്ടത്. 2019 ജനുവരി ഏഴിന് രാത്രി 9.45 നും 11.30 നുമിടെ   മദ്യലഹരിയിൽ സ്വന്തം അമ്മയെ ആക്രമിക്കാൻ ശ്രമിച്ച തോബിയാസിനെ  ഹോം നേഴ്സായ പ്രതി  കുത്തിക്കൊലപ്പെടുത്തി എന്നാണ് ആരോപണം.
തോബിയാസിനെ ലഹരിവിമുക്ത കേന്ദ്രത്തിൽ ശുശ്രൂഷിക്കാനെത്തിയ ഹോം നഴ്സാണ് പ്രതി. രാജാക്കാട് എസ്റ്റേറ്റുള്ള തോ ബിയാസിൻ്റെ കുടുംബം പാലാരിവട്ടത്തേക്ക് മാറിത്താമസിക്കുകയായിരുന്നു. മയക്കുമരുന്നിനടിമയായ തോബിയാസ് അമ്മയെ ഉപദ്രവിച്ചിരുന്നു. ഇത് തടയാൻ ചെന്ന ലോറൻസ് കുത്തിയെന്നാണ് കേസ്. വീട്ടിന് മുന്നിലെ റോഡിൽ രക്തം വാർന്ന് കിടന്ന  ഇയാളെ അമ്മ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരിയും സുഹൃത്തും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
കാറിലും ഹോസ്പിറ്റലിലും കൊടുത്ത മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  ആഴത്തിലുള്ള ഏഴു കുത്തുകളാണ് മരണകാരണം. 
കൃത്യസ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തി, രക്തപരിശോധന റിപ്പോർട്ട് എന്നിവ കുറ്റകൃത്യവുമായി ബന്ധപ്പെടുന്നില്ലെന്ന് കോടതി കണ്ടെത്തി.
മതിയായ തെളിവുകളുടെ അഭാവത്തിലാണ്  അഡിഷണൽ സെഷൻസ് ജഡ്ജ് സുലേഖ എം.
പ്രതിയെ വെറുതെ വിട്ടത്. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതു കൊണ്ടാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. 
കൊലപാതകത്തിൻ്റെ ഉദ്ദേശ്യമോ കൊലപാതകം നടന്ന സമയമോ കൃത്യമായി തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 16 സാക്ഷികളെ  വിസ്തരിക്കുകയും 38 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
പാലാരിവട്ടം പോലീസാണ് 
കേസ്  കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്കു വേണ്ടി അഭിഭാഷകരായ അഡ്വ. ടി.എസ്. മായാദാസ്, അഡ്വ. സൂര്യ ഷൈൻ , അഡ്വ. എം. എൻ. വേദരാജ്, അഡ്വ. വിജോ ഫ്രാൻസീസ് കുട്ടഞ്ചേരി എന്നിവർ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍