🟣 മുള്ളൂർക്കര - കണ്ണംപാറയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എം.എൽ.എ യു. ആർ. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. 🟣

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കണ്ണംപാറയിൽ യു. ആർ പ്രദീപ് എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ്  എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

എം. എച്ച് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സാവിത്രി രാജൻ സ്വാഗതം പറഞ്ഞു. സായാഹ്നങ്ങളിൽ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന ഈ പ്രദേശത്തെ കാരണവന്മാരായ അബൂബക്കർ ഹാജി ,  നാരായണൻ നായർ ,  ബാലൻ , കുമാരൻ , ഉമ്മർ , മണി , പ്രഭാകരൻ ,  മുരളീധരൻ തുടങ്ങിയവർ ആഴ്ചകൾക്കു മുമ്പേ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറക്കുമ്പോൾ കേക്കു മുറിക്കണമെന്ന ആഗ്രഹത്തോടെ ഏർപ്പാടാക്കിയ കേക്ക് എം.എൽ.എ മുറിച്ച് സന്തോഷം പങ്കുവെക്കുകയും കുട്ടികളടക്കമുള്ള നിരവധി ജനങ്ങൾ പങ്കെടുക്കുകയും ചെയ്തപ്പോൾ ചടങ്ങ് ഒരു ഉത്സവാന്തരീക്ഷ പ്രതീതി സൃഷ്ഠിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍