ജനപ്രതിനിധികളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മണ്ണെടുപ്പ് തടഞ്ഞ് പൂർവ്വ സ്ഥിതിയിലാക്കി. വടക്കുംമൂല ചിറ പാടശേഖരത്തിലാണ് മാടക്കത്തറ സ്വദേശി ജോസ് അനധികൃതമായി പാടശേഖരത്തിൽ കിണർ കുഴിച്ചത്.
മാസങ്ങൾക്ക് മുമ്പ് ജനപ്രതിനിധികൾ ഇടപെട്ട് കൃഷി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ വാഴാനി തോടിന്റെ നവീകരണവുമായി കരാറുകാരൻ ജെ.സി.ബി കൊണ്ടു വന്നത് ഉപയോഗിച്ചാണ് കിണറിന്റെ ആഴം കൂട്ടിയത്. സംഭവമറിഞ്ഞെത്തിയ തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, വി. ഡി. ആന്റണി, കൃഷി ഓഫീസർ ശീതർ റോസ്, പാടശേഖര സെക്രട്ടറി സി. വി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് നിർത്തിവെപ്പിക്കുകയും എടുത്ത മണ്ണ് അതേ സ്ഥലത്തേക്കിട്ട് പൂർവ്വസ്ഥിതിയിലാക്കുകയുമായിരുന്നു.
പ്രദേശത്ത് നിരവധി തവണ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാൾ അനധികൃത നിർമ്മാണവും കൃഷി ഭൂമി തരിശിടുന്നതും ചെയ്തിരുന്നതായി പരാതിയുള്ളതായി പറയുന്നു.
0 അഭിപ്രായങ്ങള്‍