പഴയന്നൂർ : പഴയന്നൂർ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ നടത്തിയിരുന്ന കോടത്തൂർ സ്വദേശി മഞ്ജുനാഥിനെ കംഫർട്ട് സ്റ്റേഷനിൽ കയറി ആക്രമിച്ച കേസിൽ പ്രതികളായ വടക്കേത്തറ സ്വദേശികളായ ബിനീഷ് (28), കൃഷ്ണപ്രസാദ് (28), ചേലക്കോട് സ്വദേശിയായ ശ്രീജിത്ത് (30), ചെറുകര സ്വദേശിയായ ശരത്കുമാർ (26) എന്നിവർ കുറ്റക്കാരല്ലെന്ന് കണ്ട് പഴയന്നൂർ ഗ്രാമ ന്യായാലയ ന്യായാധികാരി അൽഫോൻസ നീതു അലക്സ് വെറുതെ വിട്ടു. 2020ൽ പഴയന്നൂർ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. പി. പി. സജിത്ത് ഹാജരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍