വിശ്വകർമ്മ ദിനം ആചരിച്ചു.












വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വടക്കാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു.

ജനറൽ സെക്രട്ടറി അനിൽ കുമരനെല്ലൂർ പതാക ഉയർത്തി. വൈസ്പ്രസിണ്ടൻറ് സദാശിവൻ വി. കെ. വിശ്വകർമ്മദിന സന്ദേശം നൽകി.

ഓട്ടുപാറ വിശ്വകർമ്മ നഗറിൽ പൊതുയോഗം നടന്നു.

പ്രധാൻ മന്ത്രി വിശ്വകർമ്മ യോജന പദ്ധതിയിൽ പരമ്പരാഗത കുല തൊഴിൽ നടത്തി പോരുന്ന സമുദായ അംഗങ്ങൾക്ക് രെജിസ്ട്രേഷൻ നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ പ്രത്യേക കൌണ്ടർ സ്ഥാപിച്ചു മറ്റു സാങ്കേതിക തടസ്സങ്ങൾ മാറ്റണമെന്നും, സംസ്ഥാന സർക്കാരിന് കീഴിലെ പിന്നോക്ക വികസന കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്ന തൊഴിലുപകരണ കിറ്റും മറ്റു സാമ്പത്തിക സഹായങ്ങളും ലഭ്യമാകുന്നതിനു സമുദായ അംഗങ്ങൾക്ക് കോർപ്പറേഷനിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തികഞ്ഞ അവഗണനയാണ്‌ ഉണ്ടാകുന്നത്

എന്നും വിശ്വകർമ്മ ദിന യോഗത്തിൽ വിലയിരുത്തി.


ശാഖ വൈസ് പ്രസിഡൻ്റ് സനൂപ് കിഴക്കേതിൽ, ജോയിൻ്റ് സെക്രട്ടറി അഖിൽ ഓട്ടുപാറ, ട്രഷറർ സന്തോഷ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍