KSKTU സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു.

 

KSKTU ഓട്ടുപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് ഭവനം വ്യാമോഹമല്ല, യാഥാർഥ്യമാണ്. എന്ന മുദ്രവാക്യമുയർത്തി പെൻഷൻ വാങ്ങുന്നവരുടെയും ലൈഫ് ഭവന ഗുണഭോക്താക്കളുടെയും സംയുക്ത കൺവെൻഷൻ വടക്കാഞ്ചേരി ജയശ്രി ഹാളിൽ വെച്ച് നടന്നു. KSKTU ജില്ലാ പ്രസിഡന്റ് എം. കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. KSKTU ഓട്ടുപാറ മേഖല സെകട്ടറി കെ. യു. പ്രദീപ് അധ്യക്ഷത വഹിച്ചു. KSKTU ഏരിയ സെക്രട്ടറി പി. മോഹൻദാസ്, ഏരിയ ട്രഷറർ പി. എൻ. അനിൽകുമാർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി മിനി അരവിന്ദൻ, KSKTU ഏരിയ കമ്മിറ്റി അംഗം പി. കെ. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കാർത്യായനി മുത്തു സ്വാഗതവും ജിഷ ബാബു നന്ദിയും പറഞ്ഞു. നിരവധി പെൻഷൻ, ലൈഫ് ഭവന ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍