വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ തീരുമാനം.




ഹരിത കർമ്മ സേനാംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബിസിനസ് ഡെവലപ്‌മെൻ്റ് പ്ലാൻ നടപ്പിലാക്കാൻ വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. 2025 സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

KSWMP പദ്ധതിയിൽ ഉൾപ്പെടുത്തി ഖരമാലിന്യ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ വരുമാന വർദ്ധനവിനാണ് കൗൺസിൽ അംഗീകാരം നൽകിയത്. ഇതുകൂടാതെ, മിണാലൂർ അമൃത് 2.0 കമ്മ്യൂണിറ്റി പാർക്ക് പദ്ധതിയുടെ ടെൻഡറിനും യോഗം അംഗീകാരം നൽകി. എങ്കക്കാട് പൊതുശ്മശാനം നടത്തിപ്പിനായി നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അധിക ക്രമീകരണങ്ങൾ നിർദേശിച്ച യോഗം, നഗരസഭാതല ഫെസിലിറ്റേഷൻ സെന്ററുകൾ രൂപീകരിക്കാനും തീരുമാനമെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. ആർ. അനുപ് കിഷോർ, പി. ആർ. അരവിന്ദാക്ഷൻ, ജമീലാബി എ. എം., സ്വപ്ന ശശി, സി. വി. മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് റിസ്മി മുഹമ്മദ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍