വടക്കാഞ്ചേരി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം - 2025 വർണ്ണാഭമായി.

 


 വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് പേഴ്സൺ ഷീല മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടിവി ടോപ് സിംങ്ങേഴ്സായ മുഹമ്മദ് അഫ്ലഹ്, പ്രാർത്ഥന തുടങ്ങിയവർ മുഖ്യാതിഥികളായി. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വി. മുഹമ്മദ് ബഷീർ, ഡിവിഷൻ കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, പി ടി എ പ്രസിഡന്റ് സി. ആർ. നിഷാദ്, എസ് എം സി ചെയർമാൻ അഡ്വക്കേറ്റ് എൻ. എസ്. മനോജ്, എം പി ടി എ പ്രസിഡന്റ് സജിനി ജിപ്സൻ, ഒ എസ് എ പ്രസിഡന്റ് എ. കെ. സതീഷ് കുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കെ. കെ. സ്വപ്ന, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലതീഷ് ആർ. നാഥ് , കോമൺ സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ പോൾ, സ്കൂൾ ചെയർപേഴ്സൺ ഷബിത അബ്ദുൽ ഖാദർ, കലോത്സവ കൺവീനർ സി. ആർ. പ്രകാശ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. 14 വർഷത്തോളം സ്കൂളിലെ എം പി ടി എ പ്രസിഡണ്ടായിരുന്ന സജിനി ജിപ്സിനെ വേദിയിൽ ആദരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍