വടക്കാഞ്ചേരി സി.പി.ഐ. ഓഫീസിൽ വെളിയം ഭാർഗ്ഗവൻ ദിനം ആചരിച്ചു.



 സന്യാസ ജീവിതത്തിലൂടെ കമ്യൂണിസ്റ്റായി മാറിയ സർവ്വസംഗ പരിത്യാഗിയായ കമ്യൂണിസ്റ്റും, കേരളത്തിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളുമായിരുന്ന വെളിയം ഭാർഗ്ഗവന്റെ 12-ാമത് ചരമാവാർഷികദിനം പ്രമാണിച്ച് വടക്കാഞ്ചേരി സി.പി.ഐ. ഓഫീസിൽ അനുസ്മരണ യോഗവും പതാക ഉയർത്തലും നടന്നു.

സി. പി. ഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ. എം. സതീശൻ പതാക ഉയർത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. ആർ. സോമനാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ. ടി.യു. സി. മണ്ഡലം സെക്രട്ടറി പി. വി. സുധീർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സി.പി.ഐ. മണ്ഡലം സെക്രട്ടറി എം. യു. കബീർ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. എ. വേലായുധൻ നന്ദി പറഞ്ഞു.

ലോക്കൽ സെക്രട്ടറി സി. വി. പൗലോസ്, പി. സതീഷ്കുമാർ, എ. എ. ചന്ദ്രൻ, കെ. കെ. സുരേന്ദ്രൻ, കെ. എം. അബ്ദുൾസലാം തുടങ്ങിയവർ നേതൃത്വം കൊടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍