ഭോപ്പാലിൽ നടന്ന CBSE ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച നേട്ടം കൊയ്ത അറഫ ഇംഗ്ലീഷ് സ്കൂൾ ടീമിന് സ്വീകരണം നൽകി.
സ്വീകരണ സംഗമം ചെറുതുരുത്തി സി.ഐ വിനു ഉദ്ഘാടനം ചെയ്തു.
എസ് ഐ നിഖിൽ അനുമോദന പ്രസംഗം നടത്തി.
അറഫ ചെയർമാൻ കെ. എസ്. അബ്ദുള്ള, ജനറൽ സെക്രട്ടറി കെ. എസ്. ഹംസ, ട്രഷറർ പി. എം. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എം. വി. സുലൈമാൻ എന്നിവർ സംസാരിച്ചു. അണ്ടർ 17,അണ്ടർ 19 കാറ്റഗറികളിൽ സംസ്ഥാനത്തെ പ്രധിനിധീകരിച്ച് മധ്യപ്രദേശിലെ ഭോപ്പാലിലെ പീപ്പിൾസ് പബ്ലിക് സ്കൂളിൽ നടന്ന ദേശീയ ഫുട്ബോൾ മത്സരത്തിലാണ് അറഫ ഫുട്ബോൾ ടീം മികച്ച നേട്ടം കൈവരിച്ചത്. അണ്ടർ 17 മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വെള്ളിയും, അണ്ടർ 19 മത്സരത്തിൽ മൂന്നാംസ്ഥാനം നേടി വെങ്കലവും കരസ്ഥമാക്കി. അണ്ടർ 17 വിഭാഗത്തിൽ മികച്ച ദേശീയ പ്ലെയറായി മുഹമ്മദ് സഫ്വാനും, അണ്ടർ 19 വിഭാഗത്തിൽ മികച്ച ദേശീയ ഗോൾ കീപ്പറായി മുഹമ്മദ് മുസമ്മിൽ കെ. എ. യെയും തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് അറഫ ഇംഗ്ലീഷ് സ്കൂൾ ടീം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍