‘നിന്നെ കൈവച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിരിക്കും, എന്റെ വാക്കാണ്’–വർഗീസ് ചൊവ്വന്നൂർ കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് സുജിത്തിന് നൽകിയ വാക്കാണ് ഇത്. നാളുകളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ ഈ വാക്ക് യഥാർഥ്യമാകുമ്പോൾ പുറത്ത് വന്നത് കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന മർദ്ദന ദൃശ്യങ്ങൾ ആണ്. നാട്ടുകാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി. എസ്. സുജിത്തിനാണ് (27) മർദ്ദനം ഏറ്റത്. എസ്ഐ അടക്കം 4 പൊലീസുകാർ സുജിത്തിനെ തല്ലി ചതക്കുകയായിരുന്നു. അന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത സുജിത്തിനെ ജാമ്യത്തിൽ ഇറക്കുന്നത് മുതൽ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വരുന്നത് വരെ മുന്നിൽ നിന്നയാൾ ആണ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായ വർഗീസ്. എല്ലാ മനുഷ്യർക്കും ഈ നാട്ടിൽ ജീവിക്കണം. അപകടത്തിൽപ്പെടുന്നവർക്കായി ചോദിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ. - എന്നാണ് തന്റെ നിയമ പോരാട്ടം വിജയിച്ച സന്തോഷത്തിൽ വർഗീസ് പറയുന്നത്. അന്ന് സുജിത്തിനെ ആ അവസ്ഥയിൽ കണ്ടപ്പോൾ എനിക്കു സങ്കടം തോന്നി. അന്ന് ഞാൻ കൊടുത്ത വാക്കാണ്. ഭീഷണി ഉണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. അതിലൊന്നും താൻ പേടിക്കില്ല എന്നും വർഗീസ് പറയുന്നു. മർദനത്തിന്റെ 25% മാത്രമാണ് സിസിടിവിയിൽ ഉള്ളത്. ബാക്കി മർദനം മറ്റു സ്ഥലത്തു വെച്ചായിരുന്നു എന്നും വർഗീസ് പറയുന്നു. പൊതുപ്രവർത്തകന് ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നും വർഗീസ് ചോദിക്കുന്നു. പ്രദേശത്തെ സ്റ്റേഷനുകളിൽ ഇനിയും ‘ഇടിമുറികൾ’ ഉണ്ടെന്നും അവയ്ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വർഗീസ് പറയുന്നു. സുജിത്തിനെ മർദിച്ച പൊലീസുകാരെ സേനയിൽ നിന്നു പിരിച്ചുവിടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയമം പഠിച്ചിട്ടുള്ള വ്യക്തിയല്ല വർഗീസ്, എന്നാൽ നിരന്തരമായ നിയമപോരാട്ടങ്ങളിലൂടെ നിയമാവബോധമുള്ളയാളായി മാറി. സ്റ്റേഷനിലെ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാൻ അത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് വിവരാവകാശ പ്രകാരം
പൊലീസ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് സംഘടിപ്പിച്ചു. ഇതിൽ സിസിടിവി ദൃശ്യങ്ങളിൽ മർദനം നടന്നു എന്ന് വ്യക്തമാക്കിയ ഭാഗം പിടിവള്ളിയാക്കി.
പിന്നീട് ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശം നൽകി. എന്നാൽ ദൃശ്യം നൽകാതിരിക്കാൻ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ അപ്പീലുകൾ നൽകി പോലീസിനെ പോലും മുട്ട് കുത്തിച്ചു, ദൃശ്യം കയ്യിലാക്കുകയായിരുന്നു വർഗീസ്. ഇതിന് ഇടയിൽ പാർട്ടി നേതാക്കളും എത്തി. സുജിത്തിന് വാഗ്ദാനം 20 ലക്ഷം രൂപ ആയിരുന്നു. ഇത് മറികടക്കാൻ സുജിത്തിനെ സഹായിച്ചതും വർഗീസ് ആയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍