കുമരനെല്ലൂർ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും, ഓണാഘോഷവും നാളെ.
കുമരനെല്ലൂർ എൻഎസ്എസ് കരയോഗത്തിൻ്റെ (രജി.നമ്പർ 194) വാർഷിക പൊതുയോഗവും, ഓണാഘോഷവും 2025 ഓഗസ്റ്റ് 17 ന് ഞായറാഴ്ച കാലത്ത് ഒന്നാം കല്ല് എൻ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് നടത്തുന്നു. യോഗത്തിൽ കരയോഗം പ്രസിഡൻറ് എ. കെ. സതീഷ് കുമാർ അധ്യക്ഷത വഹിക്കും. എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും, തലപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. പി. ഹൃഷികേശ് യോഗം ഉദ്ഘാടനം ചെയ്യും. തലപ്പിള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, വനിതാ സമാജം ബാല സമാജം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൊതുയോഗത്തിനോട് അനുബന്ധിച്ച് നടക്കും. തുടർന്ന് വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍