തൃശ്ശൂർ എടുത്തതല്ല കട്ടതാണെന്ന് പ്രസാദ് പറേരി.
അത്താണി: ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ സംഘടിപ്പിച്ച യുവ സംഗമം എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു .
തൃശൂർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയം നേടിയതെന്നും, തൃശൂർ ആരും കൊടുത്തതോ എടുത്തതോ അല്ല മറിച്ച് കട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഐവൈഎഫ് മണ്ഡലം പ്രസിഡൻറ് രാഗിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം. ആർ. സോമനാരായണൻ ,എം. യു. കബീർ, പി. കെ. പ്രസാദ്, നിശാന്ത് മച്ചാട് മണികണ്ഠൻ പി എസ് ഷീല മോഹൻ തുടങ്ങിയവർ സംസാരിച്ചു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍