വടക്കാഞ്ചേരി സുഹൃത് സംഘം - “സാന്ത്വനം 2025 ” -ആദ്യ ഘട്ടം

 


പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം വർഷം തോറും നടത്തിവരാറുള്ള കാരുണ്യ-സാമ്പത്തിക-സഹായ പദ്ധതിയായ "*സാന്ത്വനം2025”* ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, പ്രവർത്തന പരിധിയിൽ വസിക്കുന്ന അശരണരും, കരുണ അർഹിക്കുന്നവരുമായവർക്ക് സഹായഹസ്തവുമായി ഒരിക്കൽ കൂടി എത്തിച്ചേരുന്നു. 

സാന്ത്വനത്തിന്റെ ആദ്യ ഘട്ടം ഈ സ്വാതന്ത്ര്യ ദിനത്തിൽ ഓഗസ്റ്റ് 15 , വെള്ളിയാഴ്ച്ച രാവിലെ 10.30 നു വടക്കാഞ്ചേരി കേരള വർമ്മ വായനശാല കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ ഉത്ഘാടനം നിർവഹിക്കുന്നു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സുഹൃത് സംഘം പ്രസിഡണ്ട്‌ അനൂപ് മേനോൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പി. എൻ. സുരേന്ദ്രൻ, നഗരസഭ കൗൺസിലർമാർ / പഞ്ചായത്ത് മെമ്പർമാർ , മറ്റു പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ കാരുണ്യ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു. രണ്ടാം ഘട്ടം സെപ്റ്റംബർ രണ്ടാം വാരത്തിൽ വേലൂരിൽ വെച്ച് നടത്തുവാനും തിരുമാനിച്ചു. സുഹൃത് സംഘം കാരുണ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വർഷം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന അടിയന്തിര സഹായങ്ങൾക്ക് പുറമെ *സാന്ത്വനം* എന്ന പേരിൽ വിശിഷ്യാ നടത്തുന്ന വിപുലമായ കാരുണ്യ സഹായ പദ്ധതിയുടെ ഈ പന്ത്രണ്ടാം ശ്രേണിയിൽ 

കഴിഞ്ഞ വർഷം സാക്ഷാൽക്കരിച്ചതിനേക്കാൾ മുകളിൽ വരുന്ന ഏകദേശം 15 ലക്ഷത്തോളം രൂപയുടെ സഹായം ഈ വർഷം സുഹൃത് സംഘത്തിന്റെ സ്നേഹസാന്ത്വനം 120 ൽ പരം കുടുംബങ്ങളിലേക്ക് എത്തുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത്.

നമ്മുടെ നാട്ടിലെ പഠനത്തിൽ മികവ് നിലനിർത്തുന്ന നിർദ്ധനരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തിക സഹായം നൽകുന്നതിനുള്ള “WSS സ്‌കോളേഴ്‌സ് 2025 ” കൂടി വടക്കാഞ്ചേരി സുഹൃത് സംഘം , ഈ വർഷത്തെ “സാന്ത്വനം 2025” നോട് അനുബന്ധിച്ചു ആവിഷ്‌കരിച്ചിട്ടുണ്ട്. 


സാന്ത്വനം ശ്രേണിയിലൂടെ കഴിഞ്ഞ 12 വർഷങ്ങൾക്കുള്ളിൽ സുഹൃത് സംഘം വിഭാവനം ചെയ്ത ആശയങ്ങളിലൂടെ ആയിരത്തി ഇരുന്നൂറ് കുടുംബങ്ങളിലേക്ക് 60 ലക്ഷത്തിൽപരം രൂപയുടെ തത്തുല്യമായ നമ്മുടെ സഹായം എത്തിക്കാൻ സാധിച്ച സുഹൃത് സംഘത്തിന്റെ ഈ “സാന്ത്വന പ്രയാണം” ഇനിയും തുടർന്ന് കൊണ്ടിരിക്കും എന്ന് സുഹൃത് സംഘത്തിന് വേണ്ടി സാന്ത്വനം കോർഡിനേറ്റർ ഹരീഷ് കൊളഞ്ചേരി അറിയിച്ചു. , രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന, ജോയിന്റ് ട്രഷറർ സുരേഖ വേണുഗോപാൽ WSS കേരള ഘടകം സെക്രട്ടറി സ്വപ്ന ശ്രീകുമാർ എന്നിവർ സാന്ത്വനം പദ്ധതിയെ പറ്റി വിശദീകരിച്ചു. 


കൂടുതൽ വിവരങ്ങൾക്കു കോർഡിനേറ്റർമാരെ ബന്ധപ്പെടാം.

ഹരീഷ് കെ - 95444 41745 

രവി കപ്പാരത്ത്‌ -88484 03303

ഫൈസൽ അഹ്മദ് -92072 82929



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍