യൂത്ത് കോൺഗ്രസ് പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.



തെക്കുംകര : വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപി കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി പുന്നംപറമ്പ് സെന്ററിൽ പ്രതിഷേധ സായാഹ്നസദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അനീഷ് കണ്ടംമാട്ടിൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ: ടി. എച്ച്. മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. 



 ഡിസിസി ജനറൽ സെക്രട്ടറി പി. ജെ. രാജു, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട്, നേതാക്കളായ വി. എ. ഷാജി, ടി. വി. പൗലോസ്, കെ. ആർ. സന്ദിപ്, ഇ. ജി. ജോജു, കെ. എം. അബ്ദുൾ സലാം, എ. കെ. വാവുട്ടി, എം. ടി. വറീത്, പി. എൻ. സുരേന്ദ്രൻ, സന്തോഷ് എറക്കാട്ട്, വിജോയ് കുറ്റിക്കാടൻ, ജെയിംസ് കുണ്ടുകുളം, പി. ജെ. അലക്സി, എ. എ. ബഷീർ, എൻ. സി. ജോഷി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വി. എ. ഷിജോ, പി. ദുർഗാദാസ്, അനുപ് സെബാസ്റ്റ്യൻ, അഹ്സാൻ ഷെയ്ക്ക്, റോൺസ് റോയ്, പി. എൻ. സാബിത്ത്, അഫ്നാസ് ചെമ്പോട്, പി. ടി. ഔസേഫ്, മുസ്തഫ് ഷെയ്ക്ക്, പി. ഒ. റപ്പായി, അഫ്സൽ തെക്കുംകര തുടങ്ങിയവർ പ്രതിഷേധ സായഹ്ന സദസ്സിന് നേതൃത്വം കൊടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍