തൃശ്ശൂർ വരവൂരിൽ സ്കൂളിൽ വിദ്യാർത്ഥിക്ക് ഷോക്കേറ്റു.




 വരവൂർ ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഷോക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ വിടുന്ന സമയത്ത് ക്ലാസിന്റെ വാതിൽ പടിയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥി കൈപൊക്കിയപ്പോൾ ഭിത്തിയിലെ വിള്ളലിൽ നിന്നും ഷോക്കടിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയശേഷം മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കൈക്ക് കടുത്ത വേദന ഉണ്ടെന്നും മൂന്നാഴ്ചയ്ക്കുശേഷം വേദന മാറിയില്ലെങ്കിൽ എം.ആർ.ഐ സ്കാനിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് അനീഷ് പറഞ്ഞു. കുട്ടിക്ക് ഷോക്കടിച്ച വിവരം അന്നേദിവസം അവധിയിലായിരുന്ന ടീച്ചറെ അറിയിച്ചെങ്കിലും എച്ച് എമ്മിനെ വിവരം ധരിപ്പിക്കാം എന്ന് പറയുകയായിരുന്നു. എന്നാൽ ഇതുവരെ സ്കൂളിൽ നിന്നും കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. 6000 രൂപയോളം ചികിത്സയ്ക്ക് ആവശ്യമാണെന്നും ഇത്രയും തുക കൂലിപ്പണിക്കാരനായ തനിക്ക് ഉണ്ടാക്കാൻ ആകില്ലെന്നും എച്ച് എമ്മിനോട് പറഞ്ഞെങ്കിലും മറുപടി ഉണ്ടായില്ലെന്നും അനീഷ് പറഞ്ഞു.


അതേസമയം കുട്ടിക്ക് ഷോക്കടിച്ചു എന്ന വിവരം വെള്ളിയാഴ്ചയാണ് അറിഞ്ഞതെന്നും തങ്ങൾ നടത്തിയ പരിശോധനയിൽ ഷോക്കടിക്കാനുള്ള സാഹചര്യം അവിടെ ഇല്ലെന്ന് കണ്ടെത്തിയതായും വരവൂർ ഗവ. ഹൈസ്കൂളിലെ എച്ച് എം സീത പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍