ഇന്ന് കായംകുളം കൊച്ചുണ്ണിയുടെ ജന്മദിനം.

 

ഇന്ന് കായംകുളം കൊച്ചുണ്ണിയുടെ ജന്മദിനം.

ഓഗസ്റ്റ് ഒന്ന് കായംകുളം കൊച്ചുണ്ണിയുടെ ജന്മദിനമാണ്. 1818 ലാണ് കൊച്ചുണ്ണി എന്ന ചരിത്രപുരുഷൻ കായംകുളത്ത് ജന്മം കൊള്ളുന്നത്. കേവലം 41 വർഷക്കാലം മാത്രം ജീവിക്കുകയും മാധ്യമങ്ങളോ വാർത്താകേന്ദ്രങ്ങളോ എന്തിന് പത്രങ്ങളോ അച്ചടിയോ ഫോട്ടോഗ്രാഫുകളോ  ജനിച്ചിട്ടില്ലാത്ത കാലത്ത് പിറവിയെടുത്ത ഒരു ദാരിദ്ര്യബാലൻ പിൽക്കാലത്ത് സോഷ്യൽ മീഡിയയുടെ കാലത്തും സ്മരിക്കപ്പെടുന്നു എന്നത് ആരെയും വിസ്മയിപ്പിക്കുന്ന സംഗതിയാണ് എന്നതിൽ തർക്കമില്ല. 

അക്കാലത്തെ ചരിത്രം രേഖപ്പെടുത്താൻ മാത്രം അദ്ദേഹം ഏതെങ്കിലും രാജവംശസ്ഥാപകനോ, ശാസ്ത്രജ്ഞനോ, കഥാകൃത്തോ, അസാധാരണ സിദ്ധിവൈഭവമുള്ള വിക്തിത്വമോ ഒന്നുമായിരുന്നില്ല. എന്നിട്ടും പിൽക്കാല ജനത സ്മരിക്കപ്പെടാൻ മാത്രം എന്തൊരു അത്ഭുതപ്രവർത്തിയാണ് അദ്ദേഹം ചെയ്തത് എന്ന് വിലയിരുത്തുന്നത് നല്ലതാണ്.


 
നിസ്വവർഗ്ഗത്തോട് കരുണകാട്ടിയ ഒരു തസ്കരനായിരുന്നു എന്ന പ്രത്യേകയാണ് കൊച്ചുണ്ണിയെ ഒരു വീരപുരുഷനായി ചരിത്രം സ്മരിക്കുന്നത്. ഐതിഹ്യമാലയിലും, അമർചിത്രകഥകളിലും, നാടക ങ്ങളിലും, കഥാപ്രസംഗത്തിലും, പഴയതും പുതിയതുമായ സിനിമകളിലും, നോവലുകളിലും, കഥകളിലും, കൊച്ചുണ്ണിയെ വാഴ്ത്തുന്നു. ഭക്ഷണം ലഭിക്കാത്ത കാലത്ത് ജന്മിയുടെ നെല്ല് മോഷ്ടിച്ചു വിശക്കുന്ന ജനതക്ക് നൽകി എന്നു മാത്രമല്ല ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത കാലത്ത് നാടുവാഴികളെ വെല്ലുവിളിച്ചു എന്നൊരു ധീരപ്രവർത്തിയും അദ്ദേഹം ചെയ്തു. അന്നത്തെ തകരാറിലായ സിസ്റ്റത്തെ പുതുക്കി പണിയാൻ ശ്രമിച്ചു.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു കൊച്ചുണ്ണിക്ക് പിറക്കാൻ ചരിത്രം ഇതുവരെ അവസരം നൽകിയില്ല. എന്നാൽ, അഭിനവ കൊച്ചുണ്ണിമാരെ കാലം കൈകാര്യം ചെയ്തു എന്നതാണ് നൂറ്റി അറുപത്തി ആറു വർഷങ്ങൾക്ക്  ശേഷവും വീരനായകനായി കൊച്ചുണ്ണി സ്മരിക്കപ്പെടുന്നത്. 

( മരണം 1859 സെപ്റ്റംബർ 18 ന് )

കടപ്പാട് : അഡ്വ. ഒ. ഹാരിസ്

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... 
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ 
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia 
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍