പുഷ്പാവതിയുടെ എഴുന്നേറ്റുള്ള ഈ നില്പും ഉയർത്തിയ ചോദ്യങ്ങളും ചരിത്ര പ്രസക്തമാണ്... കാലത്തിൻ്റെ കാവ്യനീതിയാണ്....: ഇ. എം. സതീശൻ.





(1) സിനിമയെടുക്കണമെങ്കിൽ എല്ലാവർക്കും പരിശീലനം ആവശ്യമാണ്. അതിന് ജാതിയോ മതമോ ലിംഗമോ പ്രശ്നമല്ല. എന്നാൽ സിനിമ ചെയ്യാൻ സർക്കാർ ധനസഹായം പറ്റുന്നവർ ദളിതരും സ്ത്രീകളുമാണെങ്കിൽ അവർക്ക് മാത്രം മുൻകൂർ പരിശീലനം വേണമെന്ന് ശഠിക്കുന്നത് എന്തടിസ്ഥാനത്തിലാണ്... ?
(2) ഇത്തരം ദളിത് - സ്ത്രീവിരുദ്ധമായ ശാഠ്യങ്ങൾ ലോകം മഹാന്മാരെന്നു വാഴ്ത്തുന്നവരിൽ നിന്നുപോലും ഉണ്ടാകുന്നതെന്തുകൊണ്ടാണ്..?
(3) അവർ ഏതുതരം ചരിത്ര-സാമൂഹ്യ ബോധത്തിൽ നിന്ന് രൂപപ്പെടുന്നു...?
(4) മനുഷ്യവിരുദ്ധമായ ജന്മിത്വം ആയിരത്താണ്ടുകാലം മഹാഭൂരിപക്ഷം വരുന്ന ജനതക്കുമേൽ നിഷ്ഠൂരമായി അടിച്ചേൽപ്പിച്ച നീചമായ ജാതിവ്യവസ്ഥയുടെ മുല്യബോധമല്ലേ മതേതര ജനാധിപത്യകേരളത്തിലും മഹാന്മാരെന്നു വാഴ്ത്തപ്പെടുന്ന ഇത്തരം ദുശ്ശാഠ്യക്കാർ മനസ്സിൽ കൊണ്ടുനടക്കുന്നത്...?
(5) പുഷ്പാവതി ചോദിക്കുന്നു.... മഹാഭൂരിപക്ഷജനത ആയിരത്താണ്ടുകാലം ചരിത്രത്തിൽ എങ്ങനെ നീചജന്മങ്ങളും അതിനാൽ അകറ്റിനിർത്തപ്പെട്ടവരും അസ്പൃശ്യരും അടിച്ചമർത്തപ്പെട്ടവരും ഭൂരഹിതരും ഭവനരഹിതരും ദരിദ്രരും വിദ്യാവിഹീനരുമായി തീർന്നു...? എന്ന് ... 
(6) മനുഷ്യൻ എന്ന പരികൽപ്പനയിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നിരിക്കെ, മനുഷ്യ വംശത്തിൽ മാത്രം സ്ത്രീകൾ, പ്രത്യേകിച്ചും പിന്നോക്ക - ദളിത വിഭാഗങ്ങളിലെ സ്ത്രീകൾ അബലകളും അവഗണിതരുമായി ഭവിച്ചു...?
പുഷ്പാവതിയുടെ താഴെ കാണുന്ന ഈ ധീരമായ എഴുന്നേറ്റ്നില്പും തുടർന്നു പറഞ്ഞ വാക്കുകളും മേല്പറഞ്ഞ ചോദ്യങ്ങൾ സംശയരഹിതമായി മുന്നോട്ടു വെക്കുന്നു ...
ആധുനിക കേരളമെന്നും നവീന മനുഷ്യനെന്നുമെല്ലാമുള്ള നമ്മുടെ അവകാശവാദങ്ങൾക്ക് സാധൂകരണമുണ്ടാവണമെങ്കിൽ പുഷ്പാവതി എന്ന കലാകാരിയിലൂടെ കേരളം ശ്രവിച്ച ചരിത്രപരമായ മേല്പറഞ്ഞ ചോദ്യങ്ങൾക്ക് കൂട്ടായ മറുപടിയും തീവ്രമായ പരിഹാര നടപടികളും ഉണ്ടാവുക തന്നെ വേണം... ഇന്ത്യയിൽ വളർന്നു കഴിഞ്ഞ ഹിന്ദുത്വ ഫാസിസ്റ്റ് വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുത്തു തോല്പിക്കാനുള്ള മറുപടി കൂടിയാണത് ....
"ജാതിയല്ല...മതമല്ല.... മനുഷ്യനാണ് പ്രധാനം...."

ഇ.എം.സതീശൻ



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍