തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം നടത്തിയ ‘ഓപ്പറേഷൻ ഗ്രേ ഹണ്ട്’ന്റെ ഭാഗമായി, ഓഗസ്റ്റ് 7, 8 തീയതികളിൽ ജില്ലാ പരിധിയിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ, കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ആകെ 214 പ്രതികളെ അറസ്റ്റ് ചെയ്തു വിവിധ കോടതികളിൽ ഹാജരാക്കി. ഇതിൽ ജാമ്യമില്ലാ വാറണ്ട് നിലനിന്നിരുന്ന 205 പ്രതികളും, ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള 9 പ്രതികളും ഉൾപ്പെടുന്നു.
ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇൻസ്പെക്ടർമാരായ ബിജു.ആർ (കയ്പമംഗലം), ഷാജി.എം.കെ (മതിലകം), ഷാജൻ.എം.എസ് (ഇരിങ്ങാലക്കുട), ബൈജു.ഇ.ആർ (കാട്ടൂർ), സരിൻ.എ.എസ് (അന്തിക്കാട്), സജീവ്.എം.കെ (ചാലക്കുടി), ദാസ്.പി.കെ (കൊടകര), അനിൽകുമാർ. (വലപ്പാട്), അമൃതരംഗൻ (കൊരട്ടി), ഷൈജു.എൻ.ബി (വാടാനപ്പിള്ളി), കൃഷ്ണൻ.കെ (വെള്ളിക്കുളങ്ങര), ആദംഖാൻ (പുതുക്കാട്), അരുൺ.ബി.കെ (കൊടുങ്ങല്ലൂർ), സജിൻ ശശി (മാള), ഷാജിമോൻ.ബി (ആളൂർ), എസ്.ഐ. മാരായ അനിൽ.ടി.ഡി (അതിരപ്പിള്ളി), സുബിന്ദ്.കെ.എസ് (ചേർപ്പ്) എന്നിവരാണ് OPERATION GREY HUNT സ്പെഷ്യൽ ഡ്രൈവിന് നേതൃത്വം നൽകിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍