മകൾ നവമിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകി. മകൻ നവനീതിന് ദേവസ്വം ബോർഡിൽ ജോലി നൽകാൻ മന്ത്രിസഭയുടെ ശുപാർശ പ്രകാരം ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാലുടൻ ജോലിയിൽ പ്രവേശിപ്പിക്കും. എം.ജി. സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടിന്റെ നിർമ്മാണവും പൂർത്തിയാകും.
ബിന്ദുവിന്റെ വീട്ടിലെത്തി സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. പത്തു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന്റെ ഭർത്താവ് കെ. വിശ്രുതൻ, അമ്മ സീതമ്മ, മകൻ നവനീത് എന്നിവർക്കാണ് കൈമാറിയത്. ബിന്ദുവിന്റെ മരണത്തേത്തുടർന്ന് അടിയന്തര സഹായധനമായി 50000 രൂപ നേരത്തേ സർക്കാർ നൽകിയിരുന്നു.സി കെ. ആശ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, എഡിഎം എസ് ശ്രീജിത്ത്, വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ എന്നിവർ കൂടെയുണ്ടായിരുന്നു. ബിന്ദുവിന്റെ മരണശേഷം എല്ലാ കാര്യങ്ങളിലും കൂടെ നിന്ന സർക്കാരിന്റെ പിന്തുണയിലും സഹായത്തിലും ഏറെ തൃപ്തിയുണ്ടെന്ന് ഭർത്താവ് വിശ്രുതനും അമ്മ സീതമ്മയും പറഞ്ഞത് ഏറെ സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍