സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 5,29,836 കാർഡുകളാണ് മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റി നൽകിയത്. ഇതോടെ 5,72,836 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് ലഭ്യമാക്കാൻ ഈ കാലയളവിൽ സാധിച്ചു.
അനർഹർ കൈവശം വച്ചിരിക്കുന്ന മുൻഗണനാ കാർഡുകൾ റദ്ദ് ചെയ്യുന്നതിന് 'ഓപ്പറേഷൻ യെല്ലോ' എന്ന തീവ്രപരിശോധനാപരിപാടി നടപ്പാക്കിയത് വഴി 17,596 കാർഡുകൾ പിടിച്ചെടുത്തു. ഇവയിലൂടെ ലഭ്യമായ ഒഴിവുകളിലേക്ക് വിവിധ ഘട്ടങ്ങളായി ഏറ്റവും അർഹരായവർക്ക് കാർഡുകൾ തരംമാറ്റി നൽകി.
ഇതിനുപുറമെ, 2021-നു ശേഷം 5,51,228 പുതിയ റേഷൻ കാർഡുകളും സർക്കാർ വിതരണം ചെയ്‌തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍