ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായി.
2020-21ലെ ആസ്തി വികസന പദ്ധതിയിൽ നിന്നും എംഎല്‍എ അനുവദിച്ച 95 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഫണ്ടും ഉൾപ്പെടെ നാലു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതും, പൊതുജന സൗഹൃദോൻമുഖവുമായ കെട്ടിടത്തിൽ ഇരുന്നൂറോളം ആളുകൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ സൗകര്യവും, മീഡിയ റൂം, കമ്മ്യൂണിറ്റി ഹാൾ, പാർക്കിംഗ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലൈഫ് പദ്ധതി വഴി പൂർത്തീകരിച്ച 255 വീടുകളുടെ താക്കോൽ ദാനം സേവ്യർ ചിറ്റലിപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ഷോബി ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സ്മിത പി.ജെ റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ വിജയൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബസന്ത് ലാൽ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. രാജേന്ദ്രൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്‌മ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.വി വല്ലഭൻ, ജലീൽ ആദൂർ, വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ, വേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു ടി.പി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ കലാകാരന്മാരെയും, വിവിധ പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുനൽകിയ ആളുകളെയും ഹരിത കർമസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍