വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതിയെ റിമാന്റ് ചെയ്തു.

 

മതിലകം : എസ്.എൻ. പുരം പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് വെച്ച് പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ജയയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിലെ പ്രതിയായ എസ്.എൻ. പുരം പനങ്ങാട് സ്വദേശി പുത്തുവീട്ടിൽ വിജി എന്നു വിളിക്കുന്ന വിജേഷിനെയാണ് (42 വയസ്സ്) തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു വി.കെ, മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി വി.കെ, എസ്.ഐ മാരായ അശ്വിൻ, റാഫി, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ പ്രബിൻ , വലപ്പാട് പോലീസ് സ്റ്റേഷൻ സി.പി.ഒ മാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍