മാള : ആഗസ്റ്റ് ഒന്നിന് വൈകിട്ട് കുരുവിലശേരി അമ്പലത്തിലേക്ക് നടന്ന് പോവുകയായിരുന്ന കുരുവിലശേരി സ്വദേശിനിയായ വയോധികയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ തൂക്കം വരുന്ന താലി അടക്കമുള്ള മാലയുടെ കഷണം എതിർ ദിശയിൽ സ്കൂട്ടറിൽ വന്ന് കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് മാള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി ആലംകുളം വീട്ടിൽ മുഹമ്മദ് അമീറിനെ (30 വയസ്)എറണാംകുളം പനങ്ങാട് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കവർച്ചക്കായി വന്ന സ്കൂട്ടറും പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മുഹമ്മദ് അമീറിന് കോങ്ങാട് പോലീസ് സ്റ്റേഷനിൽ 6 ഗ്രാം MDMA പിടികൂടിയ കേസിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഈ കേസ്സിൽ ഒളിവിൽ കഴിഞ്ഞ്വരവെയാണ് മാളയിലെ കവർച്ചക്കേസിൽ ഉൾപ്പെട്ടത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ 2023 ൽ 42 ഗ്രാം മയക്കു മരുന്നായ എം.ഡി.എം.എ യുമായി അറസ്റ്റിലായ കേസിലും, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കോങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസുകളിലും പ്രതിയാണ് മുഹമ്മദ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍