സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി "ചങ്ങാതിക്കൊരു തൈ” ക്യാംപെയ്നിലൂടെ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ. "ചങ്ങാതിക്കൊരു തൈ” ക്യാംപെയ്ൻ ജില്ലാതല ഉദ്ഘാടനം തിരൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ഓഗസ്റ്റ് 4 ന് കളക്ടർ നിർവഹിച്ചു. മാതൃഭൂമിയുടെ കുട്ടി കർഷകയ്ക്കുള്ള അവാർഡ് നേടിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പി. ബി എയ്മിക്ക് തൈ കൈമാറി കൊണ്ടും വിദ്യാലയാങ്കണത്തിൽ തൈ നട്ടു കൊണ്ടുമാണ് ഉദ്ഘാടനം നിർവഹിച്ചത്. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
ഒരു കോടി വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന ഹരിത കേരള മിഷൻ ലോക പരിസ്ഥിതി ദിനമായ അഞ്ച് മുതൽ നടത്തി വരുന്ന ഒരു തൈ നടാം വൃക്ഷവത്കരണ ക്യാംപെയിനിന്റെ ഭാഗമായാണ് “ചങ്ങാതിക്ക് ഒരു തൈ” ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്. ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് ഈ ക്യാംപെയ്നിന്റെ ഭാഗമായി തൈകൾ കൈമാറുന്നത്. ചങ്ങാതിക്കൊരു തൈ ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ത് ലക്ഷം വൃക്ഷതൈകളും ജില്ലയിൽ രണ്ട് ലക്ഷം തൈകളും കൈമാറ്റം നടത്താനാണ് ഹരിത കേരള മിഷൻ ലക്ഷ്യമിടുന്നത്. സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് തൈകളുടെ ഉത്പാദനം, കൈമാറ്റം, നടീൽ പ്രവർത്തനങ്ങൾ, പരിപാലനം, തുടർ സംരക്ഷണം, വളർച്ചാ ഉൾപ്പെടുത്തിക്കൊണ്ടാണ് "ചങ്ങാതിക്കൊരു തൈ' എന്ന ക്യാംപെയ്ൻ അടക്കുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതയും അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിക്കുന്ന ഈ കാലത്ത് സമൂഹത്തിന്റെ സമസ്ത മേഖലയിലുള്ളവരെയും ഒരുമിച്ച് കൊണ്ടുവന്ന് മുഖ്യമായും, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ കേന്ദ്രീകരിച്ചുള്ള വൃക്ഷവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വാ വായിക്കാം പദ്ധതിയിലേക്കുള്ള പുസ്തകങ്ങൾ പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് ജില്ലാ കളക്ടർക്ക് കൈമാറി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കെ. ആർ ജയലക്ഷ്മി വരച്ച ചിത്രവും കൈമാറി. ചടങ്ങിൽ നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ സി. ദിദിക പദ്ധതി വിശദീകരണം നടത്തി. സെന്റ് തോമസ് എച്ച് എസ് എസ് തിരൂർ പ്രധാനാധ്യാപിക ബിത ഫ്രാൻസിസ് തരകൻ, സെന്റ് തോമസ് എച്ച് എസ് എസ് തിരൂർ സ്കൂൾ മാനേജർ റവ. ഫാ.പോൾസൺ പാലത്തിങ്കൽ, വാർഡ് മെമ്പർ ടി. കെ കൃഷ്ണൻകുട്ടി, പി ടി എ പ്രസിഡന്റ് വിനീത സാജൻ, സെന്റ് തോമസ് എച്ച് എസ് എസ് തിരൂർ പ്രിൻസിപ്പാൾ പി. ജെ ജോഫി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍