'ഞങ്ങൾക്ക് വേണം ജോലി; ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചു കൊണ്ട് DYFI വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനറാലിയും സമരസംഗമവും സംഘടിപ്പിച്ചു. DYFI വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ. ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സിപിഐ (എം) തൃശൂർ ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. കാർത്തിക, സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗവും, വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി. എൻ. സുരേന്ദ്രൻ, സിപിഐ (എം) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ. ഡി. ബാഹുലേയൻ മാസ്റ്റർ, SFI ഏരിയ സെക്രട്ടറി കെ. എ. അൻഷാദ്, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എം. ജെ. ബിനോയ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. എം. മഹേഷ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എസ്. ബി. ഐശ്വര്യ എന്നിവർ സംസാരിച്ചു. DYFI വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ. ആർ. രാഹുൽ സ്വാഗതവും DYFI ബ്ലോക്ക് ട്രഷറർ എ. ഡി. അജി നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍